banner

കൊല്ലത്ത് നാലുമാസം ഗർഭിണിയായ 23 കാരി തൂങ്ങിമരിച്ച സംഭവം; സ്വന്തം വീട്ടിലെത്തിയത് കുടുംബപ്രശ്നത്തെ തുടർന്ന്, കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു



കൊല്ലം : നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കല്ലാർ സ്വദേശി ശരണ്യയെ (23) യാണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു മുറിയിലേക്കു മാറി കിടന്നിരുന്നു

പുലർച്ചെ ചായയുമായ മാതാവ് മുറിയിൽ എത്തിയപ്പോഴാണ് ശരണ്യയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.

കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവുമായ ഉണ്ടായ കുടുംബപ്രശ്നത്തെ തുടർന്ന് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്.

പുനലൂർ തഹസിൽദാർ നസീയയുടെ സാന്നിധ്യത്തിൽ താലൂക്ക് ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات