ന്യൂഡല്‍ഹി : ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ പങ്കെടുത്ത് തിരിച്ച് രാജ്യത്തെത്തിയ അഭിലാഷ് ടോമിയെ നാവിക സേനാ ഉദ്യോഗസ്‌ഥര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
രണ്ടാമനായ അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമായി. ഏപ്രില്‍ 29 നു രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. പടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനില്‍നിന്ന് 2022 സെപ്‌റ്റംബറിലാണ് അഭിലാഷ് യാത്ര തുടങ്ങിയത്. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഇനി പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.

0 Comments