banner

എസ്‌.എസ്‌.എല്‍.സി. ഫലം ഇന്നറിയാം, പ്രധാന വെബ്സൈറ്റുകളിതാ


തിരുവനന്തപുരം : എസ്‌.എസ്‌.എല്‍.സി. ഫലം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഫലം അറിയാന്‍ കേരളാ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്‌) വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്‌. മന്ത്രി ഫലം പ്രഖ്യാപിച്ചാലുടന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്‌ഠിത പോര്‍ട്ടലിലും സഫലം 2023 മൊബൈല്‍ ആപ്പിലും ലഭ്യമാക്കും.

pareekshabhavan.kerala.gov.in, keralaresults.nic.in )

വ്യക്‌തിഗത ഫലത്തിനു പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള ഫലം, അവലോകനം, വിഷയാധിഷ്‌ഠിത അവലോകനങ്ങള്‍ തുടങ്ങിയവ മൊബൈല്‍ ആപ്പിലും റിസള്‍ട്ട്‌ അനാലിസിസ്‌ ലിങ്ക്‌ വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന്‌ ടമുവമഹമാ 2023 എന്നു നല്‍കി ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

Post a Comment

0 Comments