banner

നാടിന്റെ തേങ്ങലായി അഭിരാജും ഋഷിയും ; അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം നടത്തി abhiraj-and-rishi-as-coconuts-of-the-country-the-cremation-of-the-students-who-drowned-in-achankovilat-was-held

കുമ്പഴ : അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ച അഭിരാജിനും(15) ഋഷി അജിത്തിനും (അഭിലാഷ് 17) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കുമ്പഴ എഴിപ്പുര മുരുപ്പില്‍ ആദിച്ചനോലില്‍ വീട്ടില്‍ രാജുവിന്റെയും ശോഭയുടെയും മകനാണ് അഭിരാജ്. ആദിച്ചനോലില്‍ വീട്ടില്‍ അജിത്തിന്റെയും ഷീജയുടെയും മകനാണ് ഋഷി എന്നു വിളിക്കുന്ന അഭിലാഷ്. വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ ഇല്ലത്തുകടവിലാണ് നാടിനെ നടുക്കിയ ദുരന്തം ഇന്നലെ ഉണ്ടായത്.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ രാവിലെ 11 മണി മുതല്‍ ഒന്നര വരെ കുമ്പഴ മാര്‍ പീലക്സിനോസ്  വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. അയല്‍വാസികളും ബന്ധുക്കളുമായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഒരുനോക്ക് കാണുവാനും അന്ത്യോപചാരം അര്‍പ്പിക്കുവാനും ജനം ഒഴുകിയെത്തി. തേങ്ങലുകള്‍ അടക്കുവാന്‍ പലരും പാടുപെടുകയായിരുന്നു. ഉച്ചക്ക് ഒന്നരക്ക് ശേഷം എഴിപ്പുര മുരുപ്പിലെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി. അടുത്തടുത്ത വീടുകളില്‍ രണ്ടുപേരുടെയും കര്‍മ്മങ്ങള്‍ നടന്നു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സഹപാഠികളും ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇവിടെയും അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. മൂന്നു മണിയോടെ മൃതദേഹങ്ങള്‍ പെട്ടിയിലാക്കി ഇരുവരുടെയും വീട്ടുമുറ്റത്ത് അടക്കം ചെയ്തു.

Post a Comment

0 Comments