banner

പോലീസുകാരനെ ആക്രമിച്ച് മൂക്കിടിച്ച് പൊട്ടിച്ച സംഭവം; കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോട്ടയം : പാമ്പാടിയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സാം സക്കറിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പ്രശ്ന പരിഹാരത്തിനായി വീട്ടിൽ എത്തിയ പോലീസ് സാമിനെ മർദ്ദിച്ചെന്ന ആരോപണവുമായി ഇയാളുടെ ഭാര്യ രംഗത്തെത്തി. പോലീസ് മർദ്ദിച്ചു എന്നാരോപിച്ചു പാമ്പാടി സ്വദേശി സാം സക്കറിയ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ ആയിരുന്നു പോലീസ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ ദിവസം കുടുംബ വഴക്കിനെ തുടർന്നാണ് പോലീസ് സാമിന്റെ വീട്ടിൽ എത്തുന്നത്.

അവിടെ ഉണ്ടായ സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലത്തിനു പരിക്കേറ്റു. ഇതോടെ സാം ഒളിവിൽ പോയിരുന്നു. അതേസമയം സാമിനെതിരെ പോലീസ് അക്രമം നടത്തുക ആയിരുന്നു എന്നാണ് സാമിന്റെ ഭാര്യയുടെ പരാതി. പിടിവലിയിൽ വീണാണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതെന്നും മദ്യപാനത്തിന് അടിമപ്പെട്ട സാം സക്കറയിയെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിക്കാനാണ് പോലീസിന്റെ സഹായം തേടിയതെന്നുമാണ് ഭാര്യയുടെ വിശദീകരണം.

Post a Comment

0 Comments