banner

പ്ല​സ് ടു പരീക്ഷാ ഫലം പുറത്തു വ​ന്ന​തി​നു ​പി​ന്നാ​ലെ 18 കാരനെ കാണാനില്ലെ​ന്ന് പ​രാ​തി

തി​രു​വ​ല്ല : അ​ഴി​യി​ട​ത്തുചി​റ സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​നെ കാണാനില്ലെ​ന്ന് പ​രാ​തി. ഇത് സംബന്ധിച്ച് ര​ക്ഷി​താ​ക്ക​ൾ തി​രു​വ​ല്ല പൊലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ഴി​യി​ട​ത്തു ചി​റ പൈ​ങ്ക​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ ശ​ശി-​അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശി​വ ശ​ശി​യെ കാ​ണാ​താ​യ​ത്. പെ​രി​ങ്ങ​ര ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യാ​യിരുന്നു ശി​വ​.

പ്ല​സ് ടു ​റി​സ​ൾ​ട്ട് വ​ന്ന​തി​നു ​പി​ന്നാ​ലെയാണ് വിദ്യാർത്ഥിയെ കാ​ണാ​താ​യത്.


 

Post a Comment

0 Comments