banner

മുറ്റം തൂക്കുകയായിരുന്ന യുവതിയോട് അഡ്രസ് ചോദിച്ചെത്തി കയറി പിടിച്ചു!, ഫുഡ് ഡെലിവറിക്കാരനായ യുവാവ് പോലീസ് പിടിയിൽ

തിരുവനന്തപുരം : വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച സംഭവത്തിൽ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പൂവാര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബുള്ളറ്റില്‍ ഫുഡ് ഡെലിവറിക്കെത്തിയ ഇയാള്‍ വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി യുവതിയെ കയറി പിടിക്കുകയായിരുന്നു. ശേഷം വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൂവാര്‍ സി.ഐ എസ്.ബി പ്രവീണ്‍, എസ്.ഐ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments