banner

മദ്യലഹരിയില്‍ ഹോട്ടൽ ബില്ലിനെ ചൊല്ലി തർക്കം; പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു



കോഴിക്കോട് : മദ്യലഹരിയില്‍ ഭക്ഷണശാലയിൽ തർക്കത്തിലേർപ്പെട്ട എസ്.ഐയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെ എസ്.ഐയായ അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഭക്ഷണശാലയിലെത്തി ആഹാരം കഴിച്ച ഇയാൾ ബില്ലിനെച്ചൊല്ലി പ്രശ്നമുണ്ടാക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വയനാട്ടില്‍നിന്ന് വരികയായിരുന്ന എസ്.ഐ. അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ഹോട്ടലില്‍വെച്ച് ബില്ലിനെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് എസ്.ഐ ബഹളമുണ്ടാക്കി. ഇതോടെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു.

തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും എസ്.ഐ. ആദ്യം പോലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസ് സംഘം ഏറെ നിര്‍ബന്ധിച്ച് ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എസ്.ഐ.യെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടായ സമയം എസ്.ഐ. ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments