തൃശ്ശൂർ : അതിരപ്പിള്ളിയിൽ 26-കാരിയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിൻ്റെ ഭാര്യ ആതിര (26) യുടെ കൊലപാതകം അതിക്രൂരമായിട്ടാണ് പ്രതി അഖിൽ നിർവ്വഹിച്ചതെന്ന് പോലീസ്. ആതിരയ്ക്ക് സുഹൃത്ത് എന്നതിനപ്പുറം അഖിലുമായി ബന്ധമുണ്ടായിരുന്നതായും ഇതിൻ്റെ അടിസ്ഥാനത്തിലാണ് പണവും സ്വർണ്ണവും കടമായി നൽകിയതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇങ്ങനെ കടം നൽകിയ പണവും സ്വർണ്ണവും തിരികെ ചോദിച്ചതോടെയാണ് അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ അഖിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അഖില്‍ പി. ബാലചന്ദ്രൻ പോലീസ് കസ്റ്റഡിയിലാണ്.
യുവതിയെ കാട്ടിലെത്തിച്ച് ഷാൾ മുറുക്കി കഴുത്ത് ഞെരിച്ചു. തുടർന്ന് മരണം ഉറപ്പാക്കാനായി കഴുത്തിൽ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതിയായ അഖിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹിതയായ ആതിരയുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തികമായി അഖിലിനെ പലതവണ ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അഖിൽ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയതായും റിപ്പോർട്ടുണ്ട്.
അതിരപ്പിള്ളി കണ്ട് വൈകുന്നേരത്തിനുള്ളിൽ തിരികെ വരാമെന്ന് പറഞ്ഞാണ് ആതിരയെ കാറിൽ കയറ്റിയതെന്നും ഇക്കാര്യം വീട്ടിൽ അറിയിക്കണ്ടെന്ന് പറഞ്ഞിരുന്നതായും അഖിലിൻ്റെ മൊഴിയിൽ പറയുന്നുണ്ട്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേളായിരുന്നു ആതിര. അഖിലും ഇതേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണെന്നാണ് വിവരം. ഇവർതമ്മിൽ പ്രണയത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുടുംബജീവിതത്തിലെ വിഷമങ്ങൾ വരെ ഇരുവരും തുറന്നു സംസാരിച്ചിരുന്നു. നിരവധി തവണ അഖിലിന് സാമ്പത്തികമായി ബഒുദ്ധിമുട്ടുകൾ വന്നപ്പോൾ സഹായിച്ചത് ആതിരയായിരുന്നു. അതിനിടയിൽ ആതിരയുടെ കെെയിലുള്ള സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ മടക്കി നൽകാം എന്ന ഉറപ്പിൻ മേലാണ് ആതിര പണം കടം കൊടുത്തത്. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അഖിൽ തുക തിരികെ കൊടുത്തില്ല. തുടർന്ന് ആതിര അഖിലിനോട് കടം നൽകിയ പണം തിരികെ ചോദിക്കുകയായിരുന്നു.
അതേസമയം കുടുംബം അറിയാതെയാണ് അഖിലിന് ആതിര പണം നൽകിയത്. പണത്തെക്കുറിച്ച് ചോദ്യം ഉയരുന്നതിനു മുൻപ് പണം തിരികെ വേണമെന്ന് ആതിര അഖിലിനോട് പറഞ്ഞിരുന്നു. എന്നാൽ തിരികെ നൽകാൻ അഖിലിൻ്റെ കയ്യിൽ പണം ഇല്ലായിരുന്നു. അഖിൽ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ ആതിരയെ കൊലപ്പെടുത്താൻ അഖിൽ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26)യെ കാണാതാവുന്നത്. തുടർന്ന് സനൽ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. ആതിര ഫോൺ എടുക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കാൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആതിര ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും ഒപ്പം ജോലി ചെയ്യുന്ന അഖിലുമായി ഒരു കാറിൽ കയറി പോകുന്നതാണ് കണ്ടത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം അതിരപ്പിള്ളിക്ക് സമീപം വനത്തിലുപേക്ഷിച്ചെന്നും ഇയാൾ സമ്മതിച്ചു.

0 Comments