ഗാന്ധിനഗർ : ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുന്നേൽ പറമ്പിൽ വീട്ടിൽ രമേഷ് (38) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യയുടെ വീട്ടിൽ കതക് ചവിട്ടി പൊളിച്ച് അതിക്രമിച്ചു കയറി ഭാര്യയെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ സുധി കെ.സത്യപാൽ, ജയൻ, സി. പി. ഓ സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധി നഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി.
.jpg)
0 Comments