banner

പരസ്യമായി ഇമ്രാന്‍ ഖാനെ തൂക്കിലേറ്റണമായിരുന്നു!, പക്ഷെ കോടതികള്‍ അദ്ദേഹത്തെ മരുമകനെപ്പോലെയാണ് സ്വീകരിക്കുന്ന പാക് പ്രതിപക്ഷ നേതാവ്



ഇസ്ലാമാബാദ് : ഇമ്രാന്‍ ഖാനെ പരസ്യമായി തൂക്കിലേറ്റണമായിരുന്നുവെന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാന്‍. മുന്‍ പ്രധാനമന്ത്രിക്ക് ജാമ്യം അനുവദിച്ചതിന് കോടതികളെ അദ്ദേഹം വിമര്‍ശിച്ചു. ഇമ്രാന്‍ ഖാനെ പരസ്യമായി തൂക്കിലേറ്റേണ്ടതായിരുന്നു, പക്ഷേ കോടതികള്‍ അദ്ദേഹത്തെ മരുമകനെപ്പോലെയാണ് സ്വീകരിക്കുന്നതെന്ന് രാജ റിയാസ് കുറ്റപ്പെടുത്തി.

”ജഡ്ജിമാര്‍ക്ക് ഈ ജൂത ഏജന്റില്‍ അത്ര സന്തോഷമുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫില്‍ ചേരണം. അവര്‍ക്ക് പാര്‍ട്ടിയില്‍ ചില സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇനി അവര്‍ പിടിഐയുടെ ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. അവരുടെ സ്ഥാനത്ത്, പാവപ്പെട്ടവര്‍ക്ക് നീതി നല്‍കാന്‍ കഴിയുന്ന ജഡ്ജിമാരെ കൊണ്ടുവരണം”അദ്ദേഹം പറഞ്ഞു.

إرسال تعليق

0 تعليقات