banner

വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രം!, കെഎം ഷാജിയുടെ വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ല; ഭീഷണിയുയർത്തി പി കെ ബഷീര്‍



മലപ്പുറം : കെ എം ഷാജിക്കെതിരെയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ പ്രസംഗത്തില്‍ മറുപടിയുമായി ലീഗ് എംഎല്‍എ പി കെ ബഷീര്‍. കെ എം ഷാജിയുടെ വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രം. വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ലെന്നാണ് പി കെ ബഷീറിന്റെ ഭീഷണി പ്രസംഗം. പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ പറയും. ബാക്കി പണി ഞങ്ങള്‍ക്ക് അറിയാമെന്നും പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

താനൂരിലേക്ക് കടന്നുവരാന്‍ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. വേണമെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടില്‍ പോലും കടന്നുകയറുമെന്നുമായിരുന്നു വി അബ്ദു റഹിമാന്റെ പ്രസ്താവന. താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമര്‍ശത്തോടായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി. നിന്റെ വീട്ടില്‍ പോലും വേണമെങ്കില്‍ ഞങ്ങള്‍ കടന്നുകയറുമെന്നാണ് മന്ത്രി മറുപടിയില്‍ പറഞ്ഞത്. ‘മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ആ മുഖ്യമന്ത്രിക്ക് താനൂരില്‍ കടന്നുവരാന്‍ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണെന്നും മന്ത്രി പറഞ്ഞിരുന്നു.

إرسال تعليق

0 تعليقات