banner

കാഞ്ഞാവെളിയിലെ സാംസ്കാരിക നിലയത്തിൻ്റെയും ഓപ്പൺ എയർ സ്റ്റേജിൻ്റെയും ഉദ്ഘാടനം നാളെ; ആകെ ചിലവ് അൻപത് ലക്ഷം


കാഞ്ഞാവെളി : എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം ചിലവഴിച്ച് നിർമ്മിച്ച സാംസ്കാരിക നിലയത്തിൻ്റെയും ഓപ്പൺ എയർ സ്റ്റേജിൻ്റെയും ഉദ്ഘാടനം നാളെ. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ എം മുകേഷാണ് ഉദ്ഘാടനം നിർവ്വഹിക്കുക. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അജ്മീൻ എം കരുവ, ആർ രതീഷ് ചെയർപേഴ്സൺ സലീനാ ഷാഹുൽ തുടങ്ങീയവരും മുഴുവൻ വാർഡ് ജനപ്രതിനിധികളും പങ്കെടുക്കും. ഏകദേശം ഒരു വർഷത്തോളമായി പണി പൂർത്തിയായിക്കിടന്ന നിർമ്മിതി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Post a Comment

0 Comments