banner

കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി


ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു. പതിനൊന്നു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് യോഹന്നാനെ (72) പുറത്തെടുത്തത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കിണര്‍ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു.തുടര്‍ന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു.


Post a Comment

0 Comments