റാഞ്ചി : ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയില്‍ അപകടം. ഖനി ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
ധന്‍ബാദിലെ ഭോവ്ര കൊള്ളേരി മേഖലയിലാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഭാരത് കുക്കിംഗ് കോള്‍ ലിമിറ്റഡ് അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിഎസ്പി അഭിഷേക് കുമ പറഞ്ഞു. ഖനിയ്ക്കുള്ളില്‍ നിരവധി ഗ്രാമീണര്‍ കല്‍ക്കരി ശേഖരിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
.jpg)
0 Comments