മലപ്പുറം : എസ്എഫ്‌ഐയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടും നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. കാട്ടാക്കടയില ആള്‍മാറാട്ടം എന്ന ക്രിമിനല്‍ കുറ്റം നടന്നിട്ടും പ്രതിയായ എസ്എഫ്‌ഐ നേതാവാിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥി സംഘടന നടത്തുന്ന ക്രമക്കേടുകള്‍ക്ക് നേതാക്കന്മാര്‍ കുടപിടിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ നേതാവ് തെറ്റ ചെയ്തിട്ടില്ലെന്നല്ല ഉന്നത വിദ്യാഭ്യാസമന്ത്രി പറയേണ്ടത്. തന്റെ വകുപ്പിന്റെ കീഴില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് അവര്‍ പറയേണ്ടതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. അന്വേഷണം നടക്കും മുന്‍പേ ഉന്നത വിദ്യാഭ്യാസ മന്ത്രി വന്ന് ക്ലീന്‍ ചിറ്റ് നല്‍കി എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനപ്പുറം അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
കെ.ഫോണിന് ചൈനയില്‍ നിന്ന് കേബിളുകള്‍ വരുത്തിയതെന്നതിന്റെ ആധികാരിക രേഖകള്‍ തങ്ങളുടെ പക്കലുണ്ട്. വിലകുറഞ്ഞ കേബിള്‍ കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. അഴിമതിയില്‍ നിയമനടപടികള്‍ സ്വീകരിക്കും. എഐ കാമറ വിഷയത്തിലും കെ.ഫോണിലും നിയമ വൈകാതെ കേസ് ഫയല്‍ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
സോളാര്‍ കമ്മീഷന്‍ അന്വേഷണം മൂഴുവന്‍ കോമാളിത്തരങ്ങളായിരുന്നു. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കോമാളി കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളെയും കുടുംബാംഗങ്ങളെയും സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചത്. കാലം കണക്ക് ചോദിക്കുമെന്ന് അന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്. വേറൊരു സ്ത്രീ വന്ന് മുഖ്യമന്ത്രിയേയും കുടുംബത്തേയും അവര്‍ താറടിക്കുന്നുവെന്നും പ്രതിപക്ഷ മനതാവ് കൂട്ടിച്ചേര്‍ത്തു.
.jpg)
0 Comments