banner

മാനസിക വെല്ലുവിളി നേരിടുന്ന 22കാരിയെ പീഡനത്തിനിരയാക്കി!, 65 കാരൻ പിടിയിൽ, പീഡിപ്പിച്ചത് പലതവണ

കല്‍പ്പറ്റ : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 65 കാരൻ പിടിയിൽ. അഞ്ചുകുന്ന് നിരപ്പേൽ പുത്തൻപുരയിൽ ജോര്‍ജ്ജ് (65) നെയാണ് പനമരം സിഐ വി സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 22 വയസ്സുള്ള പെൺകുട്ടിയെ ആണ് ഇയാൾ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം,  പോക്‌സോ കേസിൽ അറസ്റ്റിലായ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ബലാൽസംഗ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കാണ് മറ്റൊരു ബലാത്സംഗ കേസ്സിൽ അഞ്ച് ജീവപര്യന്ത്യവും 5.25 രൂപ പിഴയും ശിക്ഷ ലഭിച്ചത്. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. മാനസികക്ഷമത കുറവുള്ള 15 കാരിയെ പലവട്ടം ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കുന്നംകുളം പോസ്കോ ഫാസ്റ്റ് ട്രാക്ക ജഡ്ജ് എസ് ലിഷയാണ് ശിക്ഷിച്ചത്.

Post a Comment

0 Comments