അബൂദബി ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയിൽ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 703 ഭക്ഷ്യസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. നിയമം പാലിക്കാത്ത ആറ് ഷിപ്പ്മെന്റുകള്‍ തിരിച്ചയക്കുകയും ചെയ്തു. ആദ്യ പാദത്തിൽ എമിറേറ്റിലെ 10987 ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകഭക്ഷ്യ സുരക്ഷാ ദിനത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 33643 തവണ പരിശോധനകളാണ് നടത്തിയത്. ഇതിൽ ചെറിയ നിയമലംഘനം കണ്ടെത്തിയവർക്ക് മുന്നറിയിപ്പ് നല്കി. അബൂദബിയില്‍ 20001 തവണയും അല്‍ഐനില്‍ 9378 തവണയും അല്‍ ധഫ്രയില്‍ 4269 തവണയും പരിശോധ നടത്തി.
.jpg)
0 Comments