ബലിപെരുന്നാളിന് മുന്നോടിയായി വാണിജ്യ-വിനോദ പ്രദര്‍ശനവുമായി റാസല്‍ഖൈമ. റാക് അല്‍ നഖീല്‍ എക്സ്പോ സെന്ററിലാണ് ഈദുല്‍അദ്ഹ പ്രദര്‍ശനം നടക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസത്തിനും കമ്പനി വിലയില്‍ ഉല്പന്നങ്ങള് സ്വന്തമാക്കുന്നതിനും ഇവിടെ അവസരമുണ്ട്.
വിനോദത്തിനൊപ്പം കുട്ടികളുടെ പങ്കാളിത്തത്തോടെ വിജ്ഞാന പരിപാടികളും വേദിയില്‍ നടക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങള് തുടങ്ങിയവയുടെ പ്രദര്‍ശനവും വിൽപനയും ഈ മാസം 27 വരെ എക്സ്പോ സെന്ററില്‍ തുടരും. സമാപന ദിവസം റാഫിള്‍ കൂപ്പണ്‍ വിജയികള്‍ക്ക് ഉപഹാരമായി രണ്ട് കാറുകള്‍ സമ്മാനിക്കും.
.jpg)
0 Comments