ന്യൂയോര്‍ക്ക് : കഴിഞ്ഞ ഏഴു കൊല്ലമായി സംസ്ഥാനത്ത്മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നല്‍കിയത് വാദ്ഗാനങ്ങള്‍ പാലിച്ചതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകകേരളസഭയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ന് ശേഷം നമ്മുടെ നാട്ടില്‍ നടക്കില്ല എന്നു പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ സാധിച്ചു എന്നത് വസ്തുതയാണ്. നാഷണല്‍ ഹൈവേ, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഗെയ്ല്‍ പദ്ധതി പൂര്‍ത്തിയായി പൈപ്പ് ലൈനിലൂടെ ഗ്യാസ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയിലൂടെ വൈദ്യുതിയും പ്രവഹിക്കുന്നു.
2016 ല്‍ വല്ലാത്ത നിരാശയാണ് ആളുകള്‍ക്ക് ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജനങ്ങള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന ധാരണ മാറിയിരിക്കുകയാണ്. കേരളത്തില്‍ ചിലത് നടക്കും എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)
0 Comments