banner

നിതിൻ അഗർവാൾ ബിഎസ്എഫിന്റെ പുതിയ ഡയറക്ടർ

ന്യൂഡല്‍ഹി : സംസ്ഥാനത്തെ മുതിർന്ന ഐപിഎസുമാരിലൊരാളായ നിതിൻ അ​ഗർവാളിനെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. 1989 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് നിതിന്‍ അഗര്‍വാള്‍. നിലവില്‍ സിആര്‍പിഎഫ് ആസ്ഥാനത്ത് ഓപ്പറേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ഠിച്ചു വരികയാണ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കും അദ്ദേഹത്തെ പരി​ഗണിച്ചിരുന്നു.

2026 ജൂലായ് 31 വരെയാണ് നിതിന്‍ അഗര്‍വാളിന് അതിർത്തി രക്ഷാസേനയുടെ ഡയറക്ടര്‍ ജനറലായി കാലാവധി. കഴിഞ്ഞവര്‍ഷം അവസാനം പങ്കജ് കുമാര്‍ സിംഗ വിരമിച്ച ഒഴിവിലാണ് നിലവിൽ നിതിന്‍ അഗര്‍വാളിന്റെ നിയമനം. ഇന്നലെ രാത്രിയാണ് നിതിന്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. ഉടൻ തന്നെ നിതിൻ അ​ഗർവാൾ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.

Post a Comment

0 Comments