മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ മഹേഷ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമായിരുന്നു പരുക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്നു.
കൊല്ലം സുധിയുടെ അപകട മരണം!, ഒപ്പം പരിക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞുവെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

0 Comments