പ്രതിക്ക് തൊടുപുഴ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. തെളിവിന്‍റെ അഭാവത്തിലാണ് വെറുതെ വിടുന്നതെന്ന് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയുടെ അപ്പീൽ അനുവദിച്ച് കോടതി വ്യക്തമാക്കി.
2013 മാർച്ച് 21ന് പുലർച്ച വണ്ടിപ്പെരിയാർ കോളനിയിലെ താമസക്കാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവരെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നതായിരുന്നു കേസ്. സംഭവം വണ്ടിപ്പെരിയാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് ആദ്യം അന്വേഷിച്ചു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാണെങ്കിലും പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയ കോടതി വിചാരണക്കോടതി മാരിമുത്തുവിന് വിധിച്ച ശിക്ഷ റദ്ദാക്കുകയായിരുന്നു.

0 Comments