ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സിനെതിരെ എഎപി ഡല്‍ഹിയില്‍ നടത്തുന്ന മഹാറാലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ആദ്യം ആക്രമിക്കപ്പെടുന്നത് ഡല്‍ഹിയാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ സമാനമായ ഓര്‍ഡിനന്‍സ് കേന്ദ്രം കൊണ്ടുവരുമെന്നും കേജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. രാംലീല മൈതാനിയില്‍ എഎപിയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കേജ്‌രിവാള്‍.
”ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണു കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ്. ഡല്‍ഹിയില്‍ ജനാധിപത്യമില്ലെന്നാണു ഓര്‍ഡിനന്‍സിലുള്ളത്. ഡല്‍ഹിയില്‍ സംഭവിക്കാന്‍ പോകുന്നത് ഏകാധിപത്യമാണ്. ലഫ്റ്റനന്റ് ഗവര്‍ണറാകും പരമാധികാരി. ജനങ്ങള്‍ക്ക് ആര്‍ക്കു വേണമെങ്കിലും വോട്ട് ചെയ്യാം. എന്നാല്‍ ഡല്‍ഹി ഭരിക്കുന്നത് കേന്ദ്രമായിരിക്കും” കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഉറപ്പു നല്‍കുകയാണ്. രാജ്യത്തെ 140 കോടി ജനങ്ങളും ഒപ്പമുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പുതിയ ഭരണസംവിധാനം വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സാണു കേന്ദ്രം കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും, ദേശീയ തലസ്ഥാന പ്രദേശത്തെ (എന്‍സിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍ക്കാരിന്റെ അധികാര പരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞമാസം 11ന് വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കുന്നതാണു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്
.jpg)
0 Comments