ട്രെയിൻ അപകടത്തിൽ 1,100 പേർക്ക് പരിക്കേറ്റിരുന്നു. അതിൽ 900 പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 200ഓളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച 278 പേരിൽ 101 പേരുടെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല - ഈസ്റ്റേൺ സെൻട്രൽ റെയിൽവേയുടെ ഡിവിഷണൽ റെയിൽവേ മാനേജർ റിൻകേഷ് റോയ് പറഞ്ഞു.
ഭുവനേശ്വറിൽ സൂഷിച്ച 193 മൃതദേഹങ്ങളിൽ 80 എണ്ണം തിരിച്ചറിഞ്ഞു. 55 എണ്ണം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനനുസരിച്ച് ബന്ധുക്കൾക്ക് കൈമാറും. അതേ സമയം, കേസന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് പിന്നാലെ സിബിഐ സംഘം ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

0 Comments