നീരാവിൽ : നീരാവിൽ ബൈപ്പാസിനു സമീപത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. ഡി.വൈ.എഫ്.ഐ യുടെ പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം നടന്നത്. വൃത്തിയാക്കിയ സ്ഥലത്ത് വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം
സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ആർ രാഹുൽ, അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി ശരത് ബി ചന്ദ്രൻ, വിപിൻ മഹേഷ് വിഷ്ണു രമേശ്, അനന്ദു, വിഷ്ണു തൃക്കടവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെബി ജോയ് കൗൺസിലറന്മാരായ ഗിരിജ, സിന്ധുറാണി, അജീഷ് എന്നിവരും മറ്റ് പ്രവർത്തകരും പങ്കെടുത്തു.

0 Comments