കാഞ്ഞാവെളി : സാമ്പ്രാണിക്കോടിയിലേക്ക് ഇനി ആർക്കും ധൈര്യമായി പോകാം. ഇതിനായി വിശ്രമത്തിന് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുമായി ഒരിടം നിർമിച്ചിരിക്കുകയാണ് തൃക്കരുവ ഗ്രാമ പഞ്ചായത്ത്. ടേക്ക് എ. ബ്രേക്ക് കെട്ടിടത്തിൻ്റെയും ചേർന്നുള്ള കഫ്റ്റെരിയയുടെയും ഉദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു. 16 ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. ഇത് വഴി പഞ്ചായത്തിന് പ്രത്യക്ഷ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം സാധ്യതകൾ ലഭിച്ചെങ്കിലും പഞ്ചായത്തിന് കാര്യമായ വരുമാനം സാമ്പ്രാണിക്കോടിയിൽ നിന്ന് ലഭിച്ചിരുന്നില്ല.
ദിനേന എത്തുന്ന വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ സ്വപ്നനസാക്ഷാത്കാരം കൂടിയായിരുന്നു ഈ പദ്ധതി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുലഭ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. അജ്മീൻ എം. കരുവ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന ഷാഹുൽ മെമ്പർമാരായ ദിവ്യഷിബു, ഷം ല മുജാബ്, അനിൽകുമാർ. വി, ഡാഡു കോടിയിൽ, സി.ഡി.എസ് ചെയർ പേഴ്സൺ ജി. നന്ദിനി, പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

0 Comments