വൃക്ഷത്തൈകളുടെ വിതരണം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽകുമാർ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് അങ്കണത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ആദ്യയ്ക്കും രണ്ടാം സമ്മാനം അനിഹയ്ക്കും ലഭിച്ചു. പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രോത്സാഹന സമ്മാനം നൽകി. ക്ലബ് പ്രസിഡൻ്റ് മനോജ് കുമാർ, സെക്രട്ടറി വിഷ്ണു ജയസൂര്യ, പ്രവർത്തകരായ അഡ്വ. സിജു അരവിന്ദ്, സെൽവൻ, ഗൗരി തുടങ്ങിയവർക്ക് നേതൃത്വം വഹിച്ചു.
ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു
കാഞ്ഞാവെളി : ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു.

0 Comments