banner

പാകിസ്താനി ഡ്രോണ്‍ അമൃത്സറില്‍ വെടിവച്ചിട്ടു; ലഹരിമരുന്ന് പിടിച്ചെടുത്തു

അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറില്‍ ലഹരിമരുന്നുമായി എത്തിയ പാകിസ്താനി ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചിട്ടു. റായ് വില്ലേജിനു സമീപം രാജ്യാന്തര അതിര്‍ത്തിയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടത്. ഡ്രോണില്‍ നിന്നും 5.260 കിലോ തൂക്കം വരുന്ന ഹെറോയിന്‍ പായ്ക്കറ്റ് പിടിച്ചെടുത്തു. പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള വയലില്‍ നിന്നും മയക്കുമരുന്ന് അടങ്ങിയ പായ്ക്കറ്റ് ലഭിച്ചത്. 

മഞ്ഞ നിറമുള്ള കവറില്‍ പൊതിഞ്ഞ പായ്ക്കറ്റില്‍ പച്ച നിറയുള്ള നൈലോണ്‍ കയറുകൊണ്ട്് കെട്ടുകയും ഒരു കൊളുത്ത് ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പായ്ക്കറ്റിനുള്ളില്‍ അഞ്ച് ചെറിയ പായ്ക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ചയും പഞ്ചാബിലേക്ക് ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഭൈനി രജ്പുതാനയില്‍ നിന്നാണ് ഡ്രോണ്‍ പിടികൂടിയത്.

Post a Comment

0 Comments