ഫോട്ടോ: സാബു അഷ്ടമുടി / അഷ്ടമുടി ലൈവ്
അഷ്ടമുടി : അഷ്ടമുടി ഭാവന ജംങ്ഷന് സമീപം വാഹനാപകടം. പാസഞ്ചർ ഓട്ടോയും ഏയ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. അഷ്ടമുടി സ്വദേശിയായ ഷാജിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
0 Comments