മൈത്രി ബാഗ് മൃഗശാലയിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വെള്ളക്കടുവ.രക്ഷയും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ മൃഗശാലയിലെ വെള്ളക്കടുവകളുടെ എണ്ണം ഒൻപതായി.
കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിനും നീരിക്ഷണത്തിനുമായി വെറ്റിനറി നിയമങ്ങൾ പാലിച്ചുകൊണ്ട് ഇരുണ്ട മുറിയിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും പാർപ്പിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കാൻ പ്രത്യേക വൈറ്റമിൻ അടങ്ങിയ ആരോഗ്യ സപ്ലിമെന്റുകൾ നൽകുന്നുണ്ട്. നാല് മാസം ഇതേ രീതിയിൽ നിരീക്ഷണം തുടരുമെന്നാണ് വിവരം. തുടർന്ന് മൃഗശാലയിൽ എത്തുന്നവർക്ക് കുഞ്ഞുങ്ങളെ കാണുന്നതിനുള്ള അവസരമൊരുക്കും.
സുൽത്താൻ എന്ന കടുവയാണ് കുഞ്ഞുങ്ങളുടെ പിതാവ്. 1997-ലാണ് മൃഗശാലയിൽ ആദ്യമായി വെള്ളകടുവയെത്തുന്നത്. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നാണ് രണ്ട് വെള്ളകടുവകളെ എത്തിച്ചത്.
.jpg)
0 Comments