banner

സണ്‍ ഗ്ലാസ് വെച്ചതിനും നല്ല വസ്ത്രം ധരിചെത്തിയതിനും ഗുജറാത്തില്‍ ദളിത് യുവാവിന് മര്‍ദ്ദനം

അഹമ്മദാബാദ് : നല്ല വസ്ത്രം ധരിച്ചതിനും സണ്‍ ഗ്ലാസ് വെച്ചതിനും ഗുജറാത്തില്‍ ദളിത് യുവാവിന് മര്‍ദ്ദനം. ബാനസ്‌കാന്ത ജില്ലയിലെ പാലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. നല്ല വസ്ത്രം ധരിക്കുകയും സണ്‍ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഉന്നതജാതിക്കാരാണ് ജിഗാര്‍ ഷെഖാലിയ എന്ന  യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെയും അമ്മയെയും മര്‍ദിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ ജിഗാര്‍ ഷെഖാലിയയുടെ മാതാവും ആക്രമിക്കപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment

0 Comments