കണ്ണൂര്‍ : കണ്ണൂരില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള അന്യ സംസ്ഥാനക്കാരന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാള്‍ തന്നെയാണ് ട്രെയിനിന് തീയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. മുന്‍പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. സസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കന്നാസുമായി നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് വരുന്നതായി കണ്ടെത്തിയിരുന്നു. .എലത്തൂര്‍ തീവെപ്പ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ്സില്‍ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍െ ഒരു ബോഗിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കത്തിയത്. ബുധനാഴ്ച രാത്രി കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പെട്ട റെയില്‍വെ പോര്‍ട്ടര്‍ വിവരം സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ അപായ സൈറണ്‍ മുഴക്കി അധികൃതര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്.

0 Comments