banner

കോൺഗ്രസ്സ് നേതാവ് പ്രതിയായ പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കല്‍പ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് തലശ്ശേരിയി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണം തുടങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതേതുടര്‍ന്നുണ്ടായ പ്രതിഷേധമാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. രാജേന്ദ്രന്റെ ആത്മഹത്യയെ തുടര്‍ന്ന് കെ പി സി സി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ.കെ എബ്രഹാമിനെ അറസ്റ്റ് ചെയ്തിരുന്നു.  എബ്രഹാമും ബാങ്ക് മുന്‍ സെക്രട്ടറി രമാദേവിയും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവര്‍ ഉള്‍പ്പടെ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. 

Post a Comment

0 Comments