banner

കൊല്ലത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; ഫയലുകൾ കത്തിനശിച്ചു


സുബിൽ കുമാർ

കൊല്ലം : ഓച്ചിറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തീപിടുത്തത്തിൽ ഓഫീസിൽ സൂക്ഷിച്ചിരുന്നതായ നിരവധി ഫയലുകൾ കത്തിനശിച്ചു. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് പ്രാഥമിക കാരണമെന്നാണ് നിഗമനം. 

ഓഫീസിനുള്ളിൽ നിന്ന് വൻതോതിൽ പുകയുയരുന്നത് ശ്രദ്ധയിൽ പ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിന് കൈമാറിയത്. സംഭവത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

Post a Comment

0 Comments