ആഴ്ചകൾക്ക് മുൻപ് കയർ വ്യവസായ സംഘത്തിലെ പ്രതിനിധിയും വാർഡ് മെമ്പറും പരാതിക്കാരും ഉൾപ്പെടെയുള്ളവർ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കയർ വ്യവസായ സംഘത്തിന് ലൈസൻസ് വാങ്ങി മാത്രമേ പ്രവർത്തിക്കാവു എന്ന് തീരുമാനമായിരുന്നു. അത് വരെ സംഘത്തിൻ്റെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും സെക്രട്ടറി രേഖാമൂലം എഴുതി വാങ്ങി. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ വീണ്ടും ജോലി ആരംഭിച്ചതായും പരാതിക്കാരിയായ കമലമ്മ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കുകയായിരുന്നെന്നും ആരോഗ്യ വിഭാഗത്തിൽ ലഭിച്ച അനുകൂല റിപ്പോർട്ട് ഉന്നത ഇടപെടലിൽ പൂഴ്ത്തിയതായും അവർ ആരോപിച്ചു.
മലപ്പുറത്തെ പുളിക്കൽ പഞ്ചായത്തിൽ സമാനമെന്ന് പറയാവുന്ന മറ്റൊരു സാഹചര്യത്തിൽ പൊതുപ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവങ്ങൾ മുന്നിൽ നില്ക്കെയും പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. ഒറ്റയ്ക്ക് താമസിച്ചു വരുന്ന തന്നെ ഭീഷണി സ്വരങ്ങളിലൂടെ നിശബ്ദമാക്കാൻ ശ്രമം നടക്കുന്നതായും ഇതിനോടകം പഞ്ചായത്തിലെ ഉന്നത രാഷ്ട്രീയ പ്രവർത്തകർ അടക്കം ഈ വിഷയത്തിൽ ഇടപെടുന്നത് നീതി വൈകിപ്പിക്കാനാണെന്നും, ആദ്യം അനുകൂല നിലപാട് സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറി പിന്നാലെ നിലപാട് തിരുത്തിയെന്നും അവർ ആരോപിക്കുന്നു.

0 Comments