banner

കോണ്‍ഗ്രസ് ഗ്രൂപ്പ്തർക്കത്തില്‍ ഉമ്മൻചാണ്ടിയെ വലിച്ചിഴക്കരുതെയന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് പൂനസംഘടന വിവാദത്തില്‍ ബ്ലോക്ക് പ്രസിഡന്റെ്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരിലെത്തി കണ്ട് ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ഗ്രൂപ്പ് തര്‍ക്കം നടത്തുന്നവര്‍ ഉമ്മന്‍ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു. രോഗാവസ്ഥയില്‍ ഉമ്മന്‍ചാണ്ടിയെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്.കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ. തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നു.

വി.ഡി. സതീശൻ്റെ ഏകപക്ഷീയ തീരുമാനങ്ങൾക്ക് എതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഗ്രൂപ്പുകളുടെ ഐക്യവും പടയൊരുക്കവും സതീശനെതിരെയെന്നാണ് വിലയിരുത്തല്‍. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയ്യാറാകുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.പുന:സംഘടന പട്ടികയിൽ അടക്കം ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത് സതീശൻ എതിരെ പരാതി. രമേശ് ചെന്നിത്തല, എംകെ രാഘവൻ, എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവർ പങ്കെടുത്തു.

സിപിഐ നേതാവ് സി ദിവാകരൻ സോളാര്‍ കേസില്‍ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തി . ഇടത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരമാണ് നഷ്ടപ്പെടുത്തിതെന്നു എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. സോളാർ കമ്മീഷനെതിരായ പരാമർശം ദിവകാരൻ തന്നെ തിരുത്തിയതാണ് വിഷയം സജീവമാക്കാതിരുന്നതെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ വിശദീകരണം. സോളാറിൽ എൽഡിഎഫ് അകാരണമായി ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന് നിലപാട് നിരവധി തവണ വിശദീകരിച്ചതാണെന്നും നേതൃത്വം പറയുന്നു

Post a Comment

0 Comments