നീലേശ്വരം : എറണാകുളം മഹാരജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ഈ വര്‍ഷവും കെ.വിദ്യ കാസര്‍ഗോഡ് കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് എത്തിയിരുന്നതായി കണ്ടെത്തല്‍. കോളജില്‍ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന അഭിമുഖ പരീക്ഷയില്‍ വിദ്യ പങ്കെടുത്തിരുന്നു. എന്നാല്‍ ലിസ്റ്റില്‍ അഞ്ചാം റാങ്കാണ് വിദ്യക്ക് ലഭിച്ചത്. അതിനാല്‍ നിയമനം ലഭിച്ചില്ല. 2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജില്‍ അധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ അഭിമുഖ ബോര്‍ഡിന് സംശയം തോന്നിയതോടെ പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്.
വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിന് കത്ത് നല്‍കി. വിദ്യ ഞങ്ങളുടെ കോളേജില്‍ അധ്യാപികയായിരുന്നില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും കാണിച്ച് മഹാരാജാസ് കോളേജ് അധികൃതര്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ മറുപടി നല്‍കി. ഇതോടെ വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കരിന്തളം ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്.
.jpg)
0 Comments