banner

ഒരിടവേളയ്ക്കു ശേഷം തമിഴനാട്ടില്‍ സർക്കാർ- ​ഗവർണർ പോര്; ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

ചെന്നൈ : ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപക്കാനൊരുങ്ങി മുഖ്യമന്ത്രി സ്റ്റാലിന്‍. ഇതില്‍ നിയമ വിദഗ്ധരുടെ അഭിപ്രായം തേടി സ്റ്റാലിന്‍. ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി തന്നെ സര്‍വകലാശാല ചാന്‍സലര്‍ ആകണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഗവര്‍ണര്‍ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിന്‍ പറയുന്നു. ഒരിടവേളയ്ക്കു ശേഷമാണ് സർക്കാരിനെതിരെ ​ഗവർണർ വിമർശനമുന്നയിച്ചത്. പിറ്റേ ദിവസം തന്നെ ഡിഎംകെ മുഖപത്രത്തിലൂടെ ​ഗവർണർക്ക് ശക്തമായ മറുപടിയും നൽകി.

വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതിനോടൊപ്പം ​ഗവർണർ ബിജെ പി ആസ്ഥാനത്ത് പോവുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. ട്രിച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള സ്റ്റാലിന്റെ പ്രതികരണം വരുന്നത്. ​ഗവർണർക്കെതിരെ തെലങ്കാന മോഡൽ കോടതിയെ സമീപിക്കുന്നത് പരി​ഗണനയിലാണ്. ഏത് സമയത്ത് കോടതിയിൽ പോകണമെന്നുൾപ്പെടെ നിയമ വിദ​ഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

Post a Comment

0 Comments