തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പനിമരണം. കാസർകോട് ഒടയംചാലിൽ യുവതി പനി ബാധിച്ച് മരിച്ചു. ചെമ്മനാട് ആലക്കംപടിക്കാലിലെ ശ്രീജിത്തിൻ്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചത് 94 പേർ. ഒരു മാസത്തിനുള്ളിലെ പനി ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കുട്ടികളിലെ മരണം കൂടുന്നതാണ് ഇപ്പോൾ ആശങ്ക കൂട്ടുന്നത്.
പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികിൽസ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662. ഇവരിൽ 1660 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളർത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.
ഇന്നലെ പനി ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളേക്കാൾ മരണ നിരക്ക് ഉയർന്ന അവസ്ഥയാണ്. ഡെങ്കി പനി തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. കുട്ടികളിലും മറ്റ് രോഗങ്ങൾ ഉളളവരിലും രോഗബാധ കടുത്തേക്കുമെന്ന മുന്നറയിപ്പുമുണ്ട്. തുടക്കം മുതൽ കൃത്യമായ ചികിൽസ നൽകിയില്ലെങ്കിൽ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
.jpg)
0 Comments