banner

വീട്ടുജോലിക്കെന്ന വ്യാജേന കൂട്ടികൊണ്ടുപോയി!, യുവാവിന്റെ വമ്പന്‍ തട്ടിപ്പിൽ കുടുങ്ങിയത് അതിഥിതൊഴിലാളികൾ

കോഴിക്കോട് ​‍​‍വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം യുവാവ് നടത്തിയത് വമ്പന്‍ തട്ടിപ്പ്. ഇയാള്‍ കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയില്‍ അതിഥി തൊഴിലാളികളെ പറ്റിച്ച് കടന്നുകളയുകയായിരുന്നു. തട്ടിപ്പിനിരയായ ജാര്‍ഖണ്ഡ് സ്വദേശികളുടെ ഫോണും പണവുമടക്കം നഷ്ടമായി. കോഴിക്കോട് താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ചതിയില്‍പ്പെട്ടത്.

മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് തങ്ങളെ കൂട്ടിക്കൊണ്ട് പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പ്രദേശത്ത് എത്തിച്ച ശേഷം ആള്‍ താമസമില്ലാത്ത മറ്റാരുടെയോ വീട് കാണിച്ച് സ്വന്തം വീടെന്ന് വിശ്വസിപ്പിച്ച് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് യുവാവ് തട്ടിപ്പ് നടത്തി മുങ്ങിയത്. ഫോണും പണവുമായി ഇയാള്‍ തൊഴിലാളികള്‍ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കടന്നു കളഞ്ഞത്. തൊഴിലാളികള്‍ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments