ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് മുക്താർ അൻസാരിയുടെ അടുത്ത അനുയായിരുന്നു സഞ്ജീവ് ജീവ. വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുവന്നതിനിടെയാണ് ആക്രമണം നടന്നത്.
അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിയിലെത്തിയ അക്രമികൾ സഞ്ജീവ് ജീവയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇയാളെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. പോലീസ് ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.

0 Comments