മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴും മരണം സംഭവിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ ഇല്ല. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
സ്ഥലമിടപാട് സംസാരിക്കാനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു!, രണ്ട് പേർക്ക് പരിക്കേറ്റു
കോഴിക്കോട് : യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്.

0 Comments