banner

കാറിലും ഓട്ടോയിലുമായി മദ്യക്കടത്ത്!, എക്സൈസിനെ കണ്ടതോടെ വാഹനമുപേക്ഷിച്ച് കടന്നു, വ്യാപക തിരച്ചിൽ

കാസർകോട് അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്തിയ 198.72 ലിറ്റർ മദ്യമാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടപ്പോൾ വാഹനമുപേക്ഷിച്ചു രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. കാസർകോട് എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

Post a Comment

0 Comments