banner

മദ്യം കിട്ടാതെ വന്നതോടെ തോക്ക് ചൂണ്ടി ഭീഷണി; തൃശൂരിൽ നാലുപേർ പിടിയിൽ

തൃശൂർ : മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും പോലീസ് എയർ ​ഗണ്ണും പിടിച്ചെടുത്തു. തൃശ്ശൂർ പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിലാണ് യുവാക്കൾ തോക്കുചൂണ്ടി പരിഭ്രാന്തി സൃഷ്ടിച്ചത്.

ഒൻപത് മണിക്ക് ശേഷമാണ് ഇവർ മ​ദ്യം വാങ്ങാൻ വന്നത്. സമയം കഴിഞ്ഞതിനാൽ മദ്യശാലയുടെ ഷട്ടർ പാതി അടച്ച നിലയിലായിരുന്നു. ജീവനക്കാർ ഔട്ട്ലെറ്റ് അടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് നാലം​ഗ സംഘം വന്നു ഷട്ടറിൽ മുട്ടി മദ്യം നൽകാൻ ആവശ്യപ്പെട്ടത്.

എന്നാൽ പ്രവർത്തനം അവസാനിച്ചെന്നും മടങ്ങിപ്പോകണമെന്നും ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് മദ്യം കിട്ടാതെ പോകില്ലെന്നു പറഞ്ഞു സംഘം ജീവനക്കാരോടു തട്ടിക്കയറി. പിന്നാലെ എയർ​ ​ഗൺ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും നാല് പേരും സ്ഥലം വിട്ടിരുന്നു. തുടർന്നു ബാറുകൾ കേന്ദ്രീകരിച്ച് പൊലീസ് ന‍ടത്തിയ അന്വേഷണത്തിലാണ് നാലം​ഗ സംഘം അരമന ബാറിൽ നിന്നു പിടിയിലായത്.

Post a Comment

0 Comments