പാലക്കാട് : ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് കവർച്ച നടന്നത്.
ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം,നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം, ആറേക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഭാണ്ഡാരങ്ങളാണ് കള്ളന്മാർ കുത്തി തുറന്നത്.
എത്ര പണം പോയി എന്നത് വ്യക്തമല്ലെന്ന് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.
.jpg)
0 Comments