റിയാദ് : ക്രൂഡ് ഓയില്‍ ടാങ്കറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അപകടത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ മാവേലിക്കര സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് (ഇബ്രാഹീം ഫിലിപ്പ്– 55)ആണ് മരിച്ചത്.
റിയാദിനടുത്ത് മുസാഹ്മിയയില്‍ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. ഓയില്‍ ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
യമാമ കമ്പനിയിലെ ഗ്യാരേജിലെ വെല്‍ഡറായിരുന്നു. അരാംകോയിൽ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചതായിരുന്നു.
വെല്‍ഡ് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഫിലിപ് ജോര്‍ജ് തെറിച്ചുപോകുകയുമായിരുന്നു. കെട്ടിടത്തിന്റെ മുകളിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തെ പൊലീസെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു.
.jpg)
0 Comments