banner

കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയിൽ നിന്നും പേവിഷബാധയേറ്റ് യുവാവ് മരിച്ചു

കൊല്ലം : കാട്ടുപൂച്ചയുടെ കടിയിൽ നിന്ന് പേ വിഷബാധയേറ്റ് യുവാവ് മരിച്ചു. നിലമേൽ സ്വദേശിയായ 48കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് മുഖത്ത് കടിയേറ്റത്.

പേവിഷ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡി. കോളെജിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

പാലോട് SIADൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡി. കോളെജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

അതേസമയം തിരുവനന്തപുരത്ത് തെരുവുനായയ്‌ക്കു ഭക്ഷണം കൊടുത്തിരുന്ന വീട്ടമ്മ നായയുടെ നഖം കൊണ്ട് മുറിഞ്ഞു പേ വിഷബാധയേറ്റു മരിച്ചു

Post a Comment

0 Comments