banner

ട്രെയിന്‍ യാത്രക്കാര്‍ക്ക് പത്ത് ലക്ഷം ഇന്‍ഷുറന്‍സ്!, ഓപ്ഷണല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് ഐആര്‍സിടിസി


ട്രെയിന്‍ യാത്രക്കാര്‍ക്ക് പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി ഐ ആര്‍ സി ടി സി .ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക് ഐ ആര്‍ സി ടി സി ഓപ്ഷണല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയാണ് നല്‍കുന്നത് . യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള ഓപ്ഷന്‍, ഐ ആര്‍ ടി സി യുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്നതാണ്.

ഇതിലൂടെ പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ 35 പൈസയ്‌ക്ക് ലഭിക്കും. ഇത് വഴി ട്രെയിന്‍ യാത്രയ്‌ക്കിടെയുള്ള കവര്‍ച്ച, അപകടത്തില്‍പെട്ട് പരിക്കേല്‍ക്കുക, മരിക്കുക തുടങ്ങിയ സംഭവങ്ങളില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

യാത്രക്കാരന് ട്രെയിന്‍ അപകടത്തില്‍ മരണം സംഭവിക്കുകയോ അംഗവൈകല്യം ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 100 ശതമാനവും ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യം സംഭവിച്ചാല്‍ യാത്രാക്കാരന് നഷ്ടപരിഹാരമായി 7.50 ലക്ഷം രൂപ നല്‍കും. 2 ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകള്‍ അപകടത്തില്‍ പരിക്കേറ്റാല്‍ ഇന്‍ഷുറന്‍സ് വഴി ലഭിക്കും.

Post a Comment

0 Comments