banner

കേരളത്തില്‍ കാലവര്‍ഷം നാളെ തുടങ്ങും!, ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.  ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.  ഇന്ന് നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും  നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  24 മണിക്കൂറില്‍ ഈ ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പ് അധികൃതര്‍ പറയുന്നത്. ജൂണ്‍ 3 മുതല്‍ ജൂണ്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ജൂണ്‍ 5 ഓടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 

Post a Comment

0 Comments